വിഡ്ഢി

ലോകെത്തെമ്പാടുമുള്ള മലയാളികള്‍ക്കായി സമര്‍പ്പിച്ചു കൊള്ളുന്നു.
------------------------------------------
1) വിഡ്ഢികളുടെ കൂട്ടത്തില്‍ അകപ്പെടുന്ന ബുദ്ധിമാന്‍ അപഹാസ്യനെപ്പോലെ കണക്കക്കപ്പെടാം
***തോമസ്‌ ഫുള്ളര്‍.

2)ഒരമ്മയ്ക്ക്‌ തണ്റ്റെ കുട്ടിയെ പുരുഷനാക്കിയെടുക്കാന്‍ 20 വര്‍ഷങ്ങള്‍ വേണം. എന്നാല്‍ മറ്റൊരു സ്ത്രീക്ക്‌ അയാളെ വിഡ്ഢിയാക്കുവാന്‍ 20 മിനിറ്റ്‌ മതി.
***റോബര്‍ട്ട്‌ ഫ്രോസ്റ്റ്‌.

3)ഏറ്റവും വിഡ്ഢിയായ ഒരു വനിതയ്ക്കു പോലും ഏറ്റവും സമര്‍ത്ഥനായ ഒരു പുരുഷനെ കൈകാര്യം ചെയ്യാന്‍ സാധിക്കും. പക്ഷേ വിഡ്ഢിയെ മെരുക്കാന്‍ സമര്‍ത്ഥയായ വനിത തന്നെ വേണം
***കിപ്ളിംഗ്‌.

4)വിഡ്ഢികളുടെ നീണ്ട ജീവിതത്തേക്കാള്‍ വിലപ്പെട്ടതാണ്‌ ബുദ്ധിമാണ്റ്റെ ഒരു ദിവസത്തെ ജീവിതം.
5)ആറു കാര്യങ്ങള്‍ കൊണ്ടാണ്‌ ഒരു വിഡ്ഢി അറുയപ്പെടുന്നത്‌; കാരണമില്ലാത്ത ദേഷ്യം,ലക്ഷ്യ്മില്ലാത്ത്‌ അന്വേഷണം, ലാഭമില്ലത്ത സംസാരം, അഭിവൃദ്ധിയില്ലാത്ത മാറ്റം,അപരിചിതനെ വിശ്വസിക്കല്‍, ശത്രുക്കളെ സുഹൃത്തുക്കളായി തെറ്റിദ്ധരിക്കല്‍.
6)തനിക്കറിവില്ല എന്ന്‌ അറിവില്ലാത്ത അറിവില്ലാത്തവന്‍ മരമണ്ടന്‍.
***അറേബ്യന്‍ പഴഞ്ചൊല്ല്‌

7)സ്ത്രീകളുടെ ഉപദേശം മഹിമയുള്ള കാര്യമൊന്നുമല്ല, എങ്കിലും അതു കേള്‍കാത്തവന്‍ വിഡ്ഢിയാണ്‌. ***ഇംഗ്ളീഷ്‌ പഴഞ്ചൊല്ല്‌.

8)ബുദ്ധിശാലി സ്വയം ചൊദ്യം ചെയ്യുന്നു, വിഡ്ഢി മറ്റുള്ളവരേയും.

9)ഒരു വിഡ്ഢിയെ കാണുന്നതൊഴിവാക്കണമെന്നുണ്ടെങ്കില്‍ ആദ്യം നിങ്ങലുടെ കന്നാടി തകര്‍ക്കുക.
***ബാബിലോണിയന്‍ പഴഞ്ചൊല്ല്‌.

10)വിഡ്ഢികള്‍ സ്വപ്നം കാണുന്നു ,ബുദ്ധിമാന്‍ പ്രവര്‍ത്തിക്കുന്നു.
***ചൈനീസ്‌

11)ഭയം വിഡ്ഢിക്ക്‌ ബുദ്ധിശക്തി നല്‍കുന്നു
12)സമ്പത്ത്‌ ബുദ്ധിശാലിയെ സേവിക്കുന്നു, വിഡ്ഢിയോട്‌ ആജ്ഞാപിക്കുന്നു
***ഫ്രെഞ്ച്‌

13)വിഡ്ഢിയുടെ താടിയിലാണ്‌ ക്ഷുരകന്‍ ക്ഷൌരം പഠിക്കുന്നത്‌.
***ജര്‍മ്മന്‍

14)അസൂയ വിഡ്ഢിയുടെ ദുഃഖമാണ്‌.
15)ഒരു സ്ത്രീയോട്‌ അവള്‍ സുന്ദരിയാണെന്നു പറയുക, താമസ്സിയാതെ അവള്‍ വിഡ്ഢിയായി മാറും.
***ഗ്രീക്ക്‌

16)ആവശ്യം വരുമ്പോള്‍ വിഡ്ഢിയായി ചമയാന്‍ കഴിയാത്തവന്‍ ബുദ്ധിമാനല്ല.
***റഷ്യന്‍

3 comments:

കൊള്ളാം...
:)

April 1, 2007 at 2:37 PM  

കൊള്ളാലോ.... അദ്യായിട്ടാ ഇവിടെ.....
ഒരു പഴമൊഴി തപ്പി ഇറങ്ങിയതാ, അതു കിട്ടീലേലും നല്ലൊരു ബ്ലോഗ്ഗ് കിട്ടി...
പറയുന്നവര് പറയട്ടേന്ന്...
ആയിരം കുടത്തിന്‍റെ വായ് മൂടി കെട്ടാം ഒരു മനുഷ്യന്‍റെ വായ് മൂടാന്‍ പറ്റില്ലാന്നല്ലെ....
പഴഞ്ചൊല്ല് മാറ്റാന്‍ ഞാനാളല്ലെ...
നന്നയി...
അഹം..
സ്നേഹത്തോടെ,
പ്രിന്‍സി

April 7, 2007 at 10:05 PM  

നന്ദി....
ശ്രീയ്ക്കും, പ്രിന്‍സിക്കും

April 7, 2007 at 11:04 PM  

Newer Post Older Post Home