ഞാന്‍ മാറുന്നു, മാറിക്കൊണ്ടിരിക്കുന്നു. എങ്കിലും ഞാനായിതന്നെ തുടരുന്നു. അതാണ് ജീവിതം.
***ഗാന്ധിജി

മനുഷ്യന് മാറ്റം സംഭവിക്കുന്നത് അപൂര്‍വമാണ്. വിശ്വാസങ്ങള്‍ എത്രമാറിയാലും ഹൃദയം പഴയതുപോലെ തന്നെ.
*** മുറെ കെമ്പ്ടന്‍

എത്ര നല്ല തോട്ടമായാലും പറിച്ചു കളയാന്‍ കുറെ കളകള്‍ കാണും.

*** തോമസ് ഫുള്ളര്‍

ഒരൌണ്‍സ് സഹായം ഒരു ടണ്‍ പ്രസംഗത്തേക്കാള്‍ ഉപകാരപ്രദമാണ്.
*** ബള്‍വര്‍

ലോകത്തുണ്ടായിട്ടുള്ള എല്ലാ പുരോഗതിയുടേയും പിന്നില്‍ അസംതൃപ്തമായ ഒരു മനസ്സിണ്റ്റെ ത്യാഗപൂര്‍ണ്ണമായ അത്യധ്വാനമുണ്ടാവും.

***ഹാവ്ത്തോണ്‍

  • സ്വാതന്ത്ര്യം ഏതൊരു രാജ്യത്തിണ്റ്റേയും ചാരിത്ര്യമാണ്‌. അതിനേകാള്‍ വിലപിടിപ്പുള്ളതായി മറ്റൊന്നുമില്ല. ****.W.C ബ്രാന്‍
  • സ്വാതന്ത്ര്യം നന്നേ കുറഞ്ഞാല്‍ ഫലം അനിശ്ചിതമാണ്‍. ഏറിയാലോ കലാപവും. *****ബര്‍റ്റ്രാണ്റ്റ്‌ റസ്സല്‍

ചെയ്തുപോയ തെറ്റുകളെക്കുറിച്ച്‌ പശ്ചാത്തപിക്കുന്നത്‌ ന്യായവും എളുപ്പവുമാണ്‌. എന്നാല്‍ വീണ്ടും തെറ്റുകള്‍ ചെയ്യില്ല എന്ന്‌ ദൃഢപ്രതിജ്ഞേടുക്കാന്‍ വളരെ വിഷമകരമാണ്‌.

****ജോണ്‍ ബ്രൂക്സ്‌.

ന്യാസിമാര്‍ക്കും താപസന്‍മാര്‍ക്കും സൌന്ദര്യം കിട്ടുന്നത്‌ മെലിഞ്ഞിരിക്കുമ്പോഴാണ്‌. നാല്‍ക്കാലികള്‍ക്ക്‌ സൌന്ദര്യം കിട്ടുന്നത്‌ കൊഴുത്തിരിക്കുമ്പോഴാണ്‌. പുരുഷന്‍മാരുടെ സൌന്ദര്യം അവരുടെ അറിവാണ്‌. സ്ത്രീകള്‍ സൌന്ദര്യപൂര്‍ണിമ നേടൂന്നതോ വിവാഹിതരാവുമ്പോഴും.
***ബര്‍മ്മീസ്‌ പഴഞ്ചൊല്ല്‌

ലോകെത്തെമ്പാടുമുള്ള മലയാളികള്‍ക്കായി സമര്‍പ്പിച്ചു കൊള്ളുന്നു.
------------------------------------------
1) വിഡ്ഢികളുടെ കൂട്ടത്തില്‍ അകപ്പെടുന്ന ബുദ്ധിമാന്‍ അപഹാസ്യനെപ്പോലെ കണക്കക്കപ്പെടാം
***തോമസ്‌ ഫുള്ളര്‍.

2)ഒരമ്മയ്ക്ക്‌ തണ്റ്റെ കുട്ടിയെ പുരുഷനാക്കിയെടുക്കാന്‍ 20 വര്‍ഷങ്ങള്‍ വേണം. എന്നാല്‍ മറ്റൊരു സ്ത്രീക്ക്‌ അയാളെ വിഡ്ഢിയാക്കുവാന്‍ 20 മിനിറ്റ്‌ മതി.
***റോബര്‍ട്ട്‌ ഫ്രോസ്റ്റ്‌.

3)ഏറ്റവും വിഡ്ഢിയായ ഒരു വനിതയ്ക്കു പോലും ഏറ്റവും സമര്‍ത്ഥനായ ഒരു പുരുഷനെ കൈകാര്യം ചെയ്യാന്‍ സാധിക്കും. പക്ഷേ വിഡ്ഢിയെ മെരുക്കാന്‍ സമര്‍ത്ഥയായ വനിത തന്നെ വേണം
***കിപ്ളിംഗ്‌.

4)വിഡ്ഢികളുടെ നീണ്ട ജീവിതത്തേക്കാള്‍ വിലപ്പെട്ടതാണ്‌ ബുദ്ധിമാണ്റ്റെ ഒരു ദിവസത്തെ ജീവിതം.
5)ആറു കാര്യങ്ങള്‍ കൊണ്ടാണ്‌ ഒരു വിഡ്ഢി അറുയപ്പെടുന്നത്‌; കാരണമില്ലാത്ത ദേഷ്യം,ലക്ഷ്യ്മില്ലാത്ത്‌ അന്വേഷണം, ലാഭമില്ലത്ത സംസാരം, അഭിവൃദ്ധിയില്ലാത്ത മാറ്റം,അപരിചിതനെ വിശ്വസിക്കല്‍, ശത്രുക്കളെ സുഹൃത്തുക്കളായി തെറ്റിദ്ധരിക്കല്‍.
6)തനിക്കറിവില്ല എന്ന്‌ അറിവില്ലാത്ത അറിവില്ലാത്തവന്‍ മരമണ്ടന്‍.
***അറേബ്യന്‍ പഴഞ്ചൊല്ല്‌

7)സ്ത്രീകളുടെ ഉപദേശം മഹിമയുള്ള കാര്യമൊന്നുമല്ല, എങ്കിലും അതു കേള്‍കാത്തവന്‍ വിഡ്ഢിയാണ്‌. ***ഇംഗ്ളീഷ്‌ പഴഞ്ചൊല്ല്‌.

8)ബുദ്ധിശാലി സ്വയം ചൊദ്യം ചെയ്യുന്നു, വിഡ്ഢി മറ്റുള്ളവരേയും.

9)ഒരു വിഡ്ഢിയെ കാണുന്നതൊഴിവാക്കണമെന്നുണ്ടെങ്കില്‍ ആദ്യം നിങ്ങലുടെ കന്നാടി തകര്‍ക്കുക.
***ബാബിലോണിയന്‍ പഴഞ്ചൊല്ല്‌.

10)വിഡ്ഢികള്‍ സ്വപ്നം കാണുന്നു ,ബുദ്ധിമാന്‍ പ്രവര്‍ത്തിക്കുന്നു.
***ചൈനീസ്‌

11)ഭയം വിഡ്ഢിക്ക്‌ ബുദ്ധിശക്തി നല്‍കുന്നു
12)സമ്പത്ത്‌ ബുദ്ധിശാലിയെ സേവിക്കുന്നു, വിഡ്ഢിയോട്‌ ആജ്ഞാപിക്കുന്നു
***ഫ്രെഞ്ച്‌

13)വിഡ്ഢിയുടെ താടിയിലാണ്‌ ക്ഷുരകന്‍ ക്ഷൌരം പഠിക്കുന്നത്‌.
***ജര്‍മ്മന്‍

14)അസൂയ വിഡ്ഢിയുടെ ദുഃഖമാണ്‌.
15)ഒരു സ്ത്രീയോട്‌ അവള്‍ സുന്ദരിയാണെന്നു പറയുക, താമസ്സിയാതെ അവള്‍ വിഡ്ഢിയായി മാറും.
***ഗ്രീക്ക്‌

16)ആവശ്യം വരുമ്പോള്‍ വിഡ്ഢിയായി ചമയാന്‍ കഴിയാത്തവന്‍ ബുദ്ധിമാനല്ല.
***റഷ്യന്‍

കോപം

നുഷ്യനെ ഭ്രാന്തനാക്കുന്ന ഒരു താല്‍ക്കാലിക ദൌര്‍ബല്യമാണ്‌ കോപം. മനുഷ്യനെ വികൃതമാക്കുകയും മൃഗതുല്യനാക്കുകയും ചെയ്യുന്ന മറ്റൊരു ദോഷം ഇല്ല തന്നെ.

***ജോണ്‍ വെബ്സ്റ്ററ്‍X(കോപം മൂഡത്വത്തില്‍ നിന്നാരംഭിക്കുകയും പശ്ചാത്താപത്തില്‍ അവസാനിക്കുകയും ചെയ്യുന്നു.

***പൈതഗോറസ്‌

നിരീശ്വരവാദിയാകുവാന്‍ ഈശ്വരവിശ്വാസിയാകുന്നതിനേക്കാള്‍ വിശ്വാസം ആവശ്യമാണ്‌

***അഡിസന്‍

ഒരാള്‍ക്കും മറ്റൊരാളെ ന്യായീകരിക്കാനാവാത്ത വിധം കുറ്റപ്പെറ്റുത്തുവാനോ ആക്ഷേപിക്കുവാനോ സാധിക്കില്ല, എന്തെന്നാല്‍ ഒരാള്‍ക്കും മറ്റൊരാളെ മുഴുവനായി അറിയില്ല.

***തോമസ്‌ ബ്രൌണ്‍

-----------------------------------
കേട്ടോ ബൂലോകരേ........

ഭാര്യയും ഭര്‍ത്താവും വിവാഹശേഷം മൂന്നാഴ്ച പരസ്പരം പഠിക്കുന്നു;മൂന്നുമാസം സ്നേഹിക്കുന്നു; മൂന്നുവര്‍ഷം വഴക്കടിക്കുന്നു;മുപ്പതുവര്‍ഷം സഹിക്കുന്നു. പിന്നെ മക്കള്‍ ഇതാവര്‍ത്തിക്കുന്നു.
******ഹിപ്പോലിറ്റ്‌ റ്റെയ്ന്‍ശരിയാണോ....?

വാക്കുകള്‍ക്ക്‌ വാളുകളേക്കാള്‍ ( മറ്റേ വാളല്ല) മൂര്‍ച്ചയുണ്ടാവും എന്ന മഹത്‌ വചനം ഒാര്‍മ്മിച്ചു കൊണ്ട്‌ തുടങ്ങട്ടെ.

Newer Posts Home